പാക്കിസ്ഥാനില്‍ കൂട്ടക്കൊല; 20 ഖനി തൊഴിലാളികളെ അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തി
Friday, October 11, 2024 8:50 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ വെടിവയ്പ്പില്‍ 20 പേര് കൊല്ലപ്പെട്ടു. ഖനി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
കല്‍ക്കരി ഖനിയിലിലെത്തിയ ആയുധധാരികളായ അക്രമികള്‍ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ റോക്കറ്റുകളും ഗ്രനേഡുകളും ഉപയോഗിച്ചെന്നും അധികൃതര്‍ അറിയിച്ചു.
ഡുക്കി മേഖലയിലെ ജുനൈദ് കല്‍ക്കരി കമ്പനിയിലെ തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാസേന പ്രദേശം വളഞ്ഞിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.