ന്യൂ​ഡ​ൽ​ഹി: തി​ല​ക് ന​ഗ​റി​ൽ നി​ന്നും 2000 കോ​ടി രൂ​പ​യു​ടെ ല​ഹ​രി മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ നാലു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തോ​ടെ ഒ​രാ​ഴ്ച​ക്കി​ടെ ഡ​ൽ​ഹി​യി​ൽ പി​ടി​കൂ​ടി​യ​ത് 7500 കോ​ടി രൂ​പ​യു​ടെ കൊ​ക്കെ​യ്നാ​ണ്.

പ്ര​ധാ​ന പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തി​ല​ക് ന​ഗ​റി​ലെ ര​മേ​ഷ് ന​ഗ​ർ മേ​ഖ​ല​യി​ൽ നി​ന്ന് 200 കി​ലോ​ഗ്രാം കൊ​ക്കെ​യ്നാ​ണ് വ്യാ​ഴാ​ഴ്ച പി​ടി​കൂ​ടി​യ​ത്. ര​മേ​ഷ് ന​ഗ​റി​ലെ വെ​യ​ർ ഹൗ​സി​ൽ നി​ന്നാ​ണ് കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യ​ത്.

ജി​പി​എ​സ് സം​വി​ധാ​ന​മു​ള്ള കാ​റാ​ണ് കൊ​ക്കെ​യ്ൻ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഈ ​ജി​പി​എ​സ് ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.