പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചുവെന്ന് സുരേഷ് ഗോപി
Thursday, October 10, 2024 4:41 PM IST
കോട്ടയം: പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് ഞാൻ പറഞ്ഞു. ചങ്കുറ്റം ഉണ്ടെങ്കിൽ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ പ്രാർഥനയാണ്. അവിടെയും തന്നെ ചവിട്ടി തേച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ നിശ്ചയപ്രകാരം ജയിച്ചപ്പോഴെക്കും ജനങ്ങളെ ആ നിശ്ചയത്തിലേക്ക് എത്തിച്ചത് എന്തൊക്കെ ഘടകങ്ങളാണെന്നാണ് പലർക്കും പരിശോധിക്കേണ്ടത്. പൂരം കലക്കിയോ, അവിടെത്തെ ആനയ്ക്ക് കൊടുത്ത പട്ട തിരിച്ചോ എന്നൊക്കെ അറിയാൻ നടക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.