സംസ്ഥാനത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് പറഞ്ഞാൽ മന്ത്രിമാർ വരെ പരിഹസിക്കുമെന്ന് സതീശൻ
Thursday, October 10, 2024 2:30 PM IST
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികനില ഭദ്രമാണെന്ന് പറഞ്ഞാല്‍ ഇടതുമന്ത്രിമാര്‍ വരെ ഉള്ളില്‍ പരിഹസിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് മാറില്ല, അഞ്ച് ലക്ഷത്തിന് താഴെയുള്ള ചെക്ക് വാങ്ങിവച്ച് പണം പിന്നെത്തരാമെന്ന് പറയുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
പഞ്ചായത്തില്‍ പുല്ല് വെട്ടിയതിനു കാശ് കൊടുക്കാനില്ല. സാമ്പത്തികനില ഭദ്രമാണെങ്കില്‍ എന്തുകൊണ്ട് വിവിധ വകുപ്പുകളിലെ നിയമനം വൈകിപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഭിന്നശേഷി അധ്യാപകരുടെ നിയമനം പോലും നടക്കുന്നില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് വകുപ്പുകളോട് സര്‍ക്കാര്‍ വാക്കാല്‍ പറഞ്ഞിരിക്കുന്നത്. വിരമിച്ച പോസ്റ്റുകളില്‍ പോലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പിഎസ്സി ലിസ്റ്റിലെ ഒന്നാം റാങ്കുകാര്‍ക്ക് പോലും ജോലി നല്‍കിയില്ലെന്നും സതീശന് ആരോപിച്ചു.