തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് മാ​ത്ര​മാ​ക്കി​യാ​ൽ ഭ​ക്ത​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സ​ർ​ക്കാ​ർ തീ​രു​മാ​നം ഗു​രു​ത​ര പ്ര​സി​ന്ധി​ക്ക് വ​ഴി​വ​യ്ക്കും. സ്പോ​ട് ബു​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യേ തീ​രൂ. ഗൗ​ര​വം മു​ന്നി​ൽ ക​ണ്ട് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നാ​യാ​ണ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത്.

സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ണ്ണം നി​യ​ന്ത്രി​ച്ച് തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​ണെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു. സു​ഗ​മ​മാ​യ തീ​ർ​ഥാ​ട​നം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സ്‌​പോ​ട്ട് ബു​ക്കിം​ഗ് അ​നു​വ​ദി​ച്ചി​ട്ടും ക​ഴി​ഞ്ഞ​ത​വ​ണ എ​ണ്ണം കൂ​ടു​ന്ന​ത് ക​ണ്ടു. 80000ത്തി​ല്‍ അ​ധി​കം ഭ​ക്ത​ര്‍ വ​ന്നാ​ല്‍ പ്രാ​ഥ​മി​ക സൗ​ക​ര്യ​രും ഒ​രു​ക്കാ​ന്‍ സാധിക്കില്ല. തീ​ർ​ഥാ​ട​ക​ര്‍ ഏ​ത് പാ​ത​യി​ലൂ​ടെ​യാ​ണ് ദ​ര്‍​ശ​ന​ത്തി​ന് വ​രു​ന്ന​തെ​ന്ന് ബു​ക്കിം​ഗി​ലൂ​ടെ അ​റി​യാ​ന്‍ ക​ഴി​യും വി​ര്‍​ച്വ​ല്‍ ക്യൂ ​ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത് അ​തി​നാ​ണെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.