നിയമസഭ മാർച്ചിനെത്തിയ അരിതാ ബാബുവിന്റെ സ്വർണം മോഷണം പോയി
Wednesday, October 9, 2024 12:29 PM IST
തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി.
പ്രതിഷേധത്തിനിടെ പരിക്കേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയുമാണ് കാണാതായത്.
സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. സ്വർണം നഷ്ടമായതിൽ കന്റോൻന്മെന്റ് പോലീസിൽ പരാതി നൽകി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭ മാര്‍ച്ച് നടത്തിയത്.