കായംകുളത്ത് മധ്യവയസ്കൻ കാറിനുള്ളിൽ മരിച്ച നിലയിൽ
Tuesday, October 8, 2024 11:08 PM IST
ആലപ്പുഴ: കായംകുളത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാത്തികുളം സ്വദേശി അരുൺ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കായംകുളം പള്ളിക്കൽ- മഞ്ഞാടിത്തറയിൽ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.
കാറിന്റെ പിൻസീറ്റിൽ ആയിരുന്നു മൃതദേഹം. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.