യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ
Tuesday, October 8, 2024 3:43 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തിൽ നടന്ന നിയമസഭാ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
ബാരിക്കേഡുകൾ മറികടന്നു മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ നേരെ പോലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനു പിന്നാലെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ നീക്കം ചെയ്യാനുള്ള ശ്രമം മറ്റുള്ളവർ ചെറുത്തതോടെ വീണ്ടും സംഘർഷമുണ്ടായി. പിന്നാലെ വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി.