പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല: അതിര്‍ത്തി നിര്‍ണയത്തിലെ അപാകത പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
Tuesday, October 8, 2024 12:17 PM IST
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട അതിര്‍ത്തി നിര്‍ണയത്തിലെ അപാകതകൾ പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയിൽ വ്യക്തമാക്കി. സണ്ണി ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടും, ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടും നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിസ്തൃതി നിര്‍ണയമാണിത്. ഇതു പ്രകാരം 8711.98 ചതുരശ്ര കിലോമീറ്റര്‍ എന്നതില്‍ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ട്. ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതെന്നും ഇതിനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.