ഹരിയാനയിൽ ടിസ്റ്റ്; ബിജെപി കേവലഭൂരിപക്ഷം നേടി
Tuesday, October 8, 2024 9:48 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ബിജെപി കേവല ഭൂരിപക്ഷം നേടി. രണ്ടു റൗണ്ട് പൂർത്തിയായപ്പോൾ ബിജെപി 46 സീറ്റിലും കോൺഗ്രസ് 37 സീറ്റിലും മറ്റുള്ളവർ ഏഴു സീറ്റിലും മുന്നിലാണ്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ബഹു ദൂരം മുന്നിലായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റിലും മുന്നിലെത്താനായില്ല. ലീഡു നില മാറി മറിഞ്ഞതോടെ എഐസിസി ആസ്ഥാനത്തെ ആഘോഷ പരിപാടികൾ നിർത്തിവച്ചിരിക്കുകയാണ്.
കോൺഗ്രസിനായി ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടും ജെജെപിയുടെ ദുഷ്യന്ത് സിംഗ് ചൗട്ടാലയും ദിഗ്വിജയ് സിംഗ് ചൗട്ടാലയും പിന്നിലാണ്.