കാഷ്മീരിൽ ലീഡു നില മാറിമറിയുന്നു; സ്വതന്ത്രരുമായി കോൺഗ്രസ് ചർച്ച നടത്തി
Tuesday, October 8, 2024 9:42 AM IST
ന്യൂഡൽഹി: ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ഇഞ്ചോടിഞ്ഞ് പോരാട്ടം. ആദ്യഫല സൂചനകളിൽ കോൺഗ്രസ്-എൻസി സഖ്യം മുന്നിട്ടു നിന്നെങ്കിലും ഇപ്പോൾ ഒപ്പത്തിനൊപ്പമാണ്.
അതിനിടെ സ്വതന്ത്രരുമായി കോൺഗ്രസ് ചർച്ച നടത്തി. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും സ്വാഗതമെന്ന് ഫറൂക്ക് അബ്ദുള്ള പറഞ്ഞു. ആരുമായും അകൽച്ചയില്ലെന്നും പൂർണ ഫലം വന്നാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നുമായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം.
ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേസമയം മെഹബൂബയുടെ മകൾ ഇൽത്തി ജ പിന്നിലാണ്. നിലവിൽ രണ്ട് മണ്ഡലങ്ങളിലും ഒമർ അബ്ദുള്ള മുന്നിലാണ്.