മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിപ്പിച്ച് ഗവർണർ
Monday, October 7, 2024 7:19 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണം വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ചൊവ്വാഴ്ച വൈകുന്നേരം നാലിന് രാജ്ഭവനിൽ എത്തി വിശദീകരണം നൽകണമെന്ന് ഗവർണർ നിർദേശം നൽകി. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം.
ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് തന്നെ അറിയിക്കാഞ്ഞത് ഈക്കാര്യത്തിലും വിശദീകരണം വേണമെന്ന് ഗവർണർ നിർദേശിച്ചു. സംഭവത്തിൽ ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണു നേരിട്ടെത്താനുള്ള നിർദേശം നൽകിയത്.
മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് ദ ഹിന്ദു പത്രത്തില്‍ വന്ന റിപ്പോർട്ട്. ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെ കുറിച്ച് വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
പിആര്‍ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയതെന്നായിരുന്നു ദ ഹിന്ദുവിന്റെ വിശദീകരണം. പി.വി.അന്‍വര്‍ താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലില്‍ സ്വീകരിച്ച നടപടിയും ഡിജിപിയോട് ഗവര്‍ണര്‍ വിശദീകരണം തേടും.