മൈക്രോ ആർഎൻഎ കണ്ടുപിടിച്ച ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്ര നൊബേൽ
Monday, October 7, 2024 3:51 PM IST
സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസും ഗാരി റോവ്കിനും പുരസ്കാരം പങ്കിട്ടു.
മൈക്രോ ആർഎൻഎ കണ്ടെത്തുകയും, ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനുമാണ് ഇരുവർക്കും നൊബേൽ ലഭിച്ചത്.
സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നോബൽ അസംബ്ലിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. വിജയികൾക്ക് 1.1 ദശലക്ഷം ഡോളർ സമ്മാനമായി ലഭിക്കും.