മലക്കപ്പാറയിൽ തോട്ടം തൊഴിലാളികൾക്കു നേരെ കാട്ടാന ആക്രമണം
Monday, October 7, 2024 2:15 PM IST
തൃശൂർ: മലക്കപ്പാറയിൽ തോട്ടം തൊഴിലാളികൾക്കു നേരെ കാട്ടാന ആക്രമണം. ആക്രമണത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. മയിലാടുംപാറ സ്വദേശികളായ രാധ, രാജ, കുമാർ എന്നിവർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
രാധയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ടാറ്റയുടെ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. രണ്ട് ദിവസമായി മേഖലയിൽ കാട്ടാന കൂട്ടം ഉണ്ടായിരുന്നു.
അതേസമയം ഇന്ന് രാവിലെ ആക്രമിച്ചത് ഒറ്റയാൻ ആണെന്ന് തൊഴിലാളികൾ പറഞ്ഞു.