മലപ്പുറത്ത് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം
Monday, October 7, 2024 1:02 PM IST
മലപ്പുറം: മലപ്പുറം ജില്ലയെ ക്രിമിനൽവത്കരിക്കുന്നു എന്നാരോപിച്ച് മുസ്ലിം യൂത്ത് ലീഗ് എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ മടങ്ങി പോകാൻ തയാറായില്ല. പിന്നീട് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
പി.എം.എ.സലാമാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. ആർഎസ്എസിന്റെ അജണ്ട മുഖ്യമന്ത്രി നടപ്പാക്കുന്നുവെന്നും സലാം ആരോപിച്ചു.