"നക്ഷത്ര'മെണ്ണിക്കാന് പ്രതിപക്ഷം; ചോദ്യങ്ങള്‍ക്കിടെ സഭയില്‍ പ്രതിഷേധം
Monday, October 7, 2024 9:30 AM IST
തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. നക്ഷത്ര ചിഹ്നമിട്ട് നല്കിയ ചോദ്യത്തിലെ 49 ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളുടെ പട്ടികയിലേക്ക് മാറ്റിയ നിയമസഭാ സെക്രട്ടറിയേറ്റിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചോദ്യം ചെയ്തു.
എന്നാൽ അതില്‍ അസ്വഭാവികത ഒന്നുമില്ലെന്നാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മറുപടി നല്‍കിയത്. വിഷയം പുറത്തായതിലുള്ള അസംതൃപ്തിയും സ്പീക്കര്‍ പ്രകടിപ്പിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി നടുത്തളത്തില്‍ ഇറങ്ങി. വഴിവിട്ട് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന സ്പീക്കറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ബഹളങ്ങള്‍ക്കിടെ ഭരണകക്ഷി എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നല്കി.
ചോദ്യോത്തരവേളയില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷം ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയേക്കും.