എംബിബിഎസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
Monday, October 7, 2024 3:40 AM IST
ലക്നോ: ഉത്തർപ്രദേശിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷാജഹാൻപുർ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥിയായ കുശാഗ്ര പ്രതാപ് സിംഗ് (24) ആണ് മരിച്ചത്.
ഗോരഖ്പുർ സ്വദേശിയാണ് മരിച്ച കുശാഗ്ര. ഹോസ്റ്റലിന് പിന്നിൽ നിന്നുമാണ് കുശാഗ്രയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.