"എട മോനെ ഇത് പാർട്ടി വേറെയ, പോയി തരത്തില്‍ കളിക്ക്'; അൻവറിനെതിരെ പോസ്റ്റുമായി പി.എം.മനോജ്
Sunday, October 6, 2024 4:57 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയ്ക്ക് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. ഇത് പാർട്ടി വേറെയെന്നും തരത്തിൽ പോയി കളിക്കെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്.
എം.വി.രാഘവനെ പരാമര്‍ശിച്ചുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. എം.വി.രാഘവന്റെ പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗങ്ങള്‍ കാണുമ്പോള്‍ ഇനി സിപിഎം ഉണ്ടാകുമോയെന്ന് ആര്‍ക്കും തോന്നുമായിരുന്നു. പക്ഷെ ഒന്നും സംഭവിച്ചില്ല.
1987ല്‍ വന്‍ ഭൂരിപക്ഷ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തി. എംവി ആറിന് സാധിക്കാത്തത് ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്. പോയി തരത്തില്‍ കളിക്ക്!' എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
സർക്കാർ ശമ്പളം പറ്റുന്ന പ്രസ് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചട്ടവിരുദ്ധമാണെന്ന ആരോപണം ഇതിനോടകം ഉയർന്നു കഴിഞ്ഞു.