കോഴിക്കോട്ട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടർ കത്തി
Sunday, October 6, 2024 1:52 PM IST
കോഴിക്കോട്: പേരാന്പ്രയിൽ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടർ കത്തി. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും പരിക്കില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിനും തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം.