എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; വീഴ്ചയിൽ ന്യായീകരണമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ
Sunday, October 6, 2024 2:50 AM IST
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ മൂന്ന് മണിക്കൂർ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരേ കടകംപള്ളി സുരേന്ദ്രൻ. സംഭവം യാദൃശ്ചികമല്ലെന്നും ശ്രദ്ധയില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുതി മുടക്കത്തിലെ വീഴ്ചയിൽ ന്യായീകരണമില്ല. കൈകാര്യം ചെയ്യുന്ന ഇടം ഏതാണെന്നു ഗൗരവത്തിൽ മനസിലാക്കിയില്ല. ബന്ധപ്പെട്ട വകുപ്പിനോ വൈദ്യുതി ബോർഡിനോ ആരോഗ്യ വകുപ്പിനോ അതിന് കഴിഞ്ഞില്ല.
ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ആശുപത്രിയിൽ കഴിഞ്ഞ ശനിയാഴ്ച മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതായതോടെ രോഗികളും കൂട്ടിരുപ്പുകാരും വലഞ്ഞിരുന്നു.