ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി
Sunday, October 6, 2024 12:45 AM IST
ഗുവാഹത്തി: ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്.
ജങ്കാർ യാത്രക്കിടെ ഇയാൾ പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് വിൻസന്റ് മൂന്നുപേർക്കൊപ്പം ജോലിക്കായി അസമിലേക്ക് പോയത്. ഹൗസ്ബോട്ട് നിർമാണത്തിനായാണ് ഇയാൾ അസമിലെത്തിയത്. വിൻസന്റിനെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകി.