കേരളത്തിൽ അൻവറിന്റെ വക ഡിഎംകെ; പ്രഖ്യാപനം ഞായറാഴ്ച
Saturday, October 5, 2024 11:23 PM IST
മലപ്പുറം: പി.വി.അൻവർ എംഎൽഎ പ്രഖ്യാപിക്കുന്ന പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന് സൂചന. തമിഴ്നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും.
ഞായറാഴ്ച മലപ്പുറം മഞ്ചേരിയിൽ പാർട്ടി പ്രഖ്യാപനം നടത്തും. ഡിഎംകെയുമായുള്ള സഖ്യ ചർച്ചയ്ക്കായി അൻവർ ചെന്നൈയിൽ എത്തിയിരുന്നു. ഇതു സംബന്ധിച്ച് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന് അൻവർ കത്തു നൽകി.
സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തിൽ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. മഞ്ചേരിയിലെ പാർട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് ഡിഎംകെയുടെ ഒരു മുതിർന്ന നേതാവിനെ നിരീക്ഷകനായി അയയ്ക്കണമെന്ന് അൻവർ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.