എക്സിറ്റ് പോൾ ഫലം പുറത്ത്; ഹരിയാനയിൽ കോൺഗ്രസ് തരംഗം
Saturday, October 5, 2024 7:01 PM IST
ന്യൂഡൽഹി: ഹരിയാന, ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നപ്പോൾ ഇന്ത്യാ മുന്നണിക്ക് ആശ്വാസം. ഹരിയാനയിൽ കോൺഗ്രസ് തരംഗമെന്നാണ് സൂചന. കോണ്‍ഗ്രസ് 55 മുതല്‍ 62 വരെ സീറ്റുകള്‍ നേടുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോള്‍ പറയുന്നത്.
ബിജെപി 18 മുതല്‍ 24 സീറ്റുകള്‍ വരെ നേടിയേക്കും. ജെജെപി പരമാവധി മൂന്ന് സീറ്റുകള്‍ വരെ നേടിയേക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോളും കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുന്നതാണ്.
കോൺഗ്രസിനു 49 - 61 സീറ്റുകൾ വരെ ലഭിക്കുമെന്ന് എൻഡിടിവി പ്രവചിക്കുന്നു. കോൺഗ്രസ് 55 -62, ബിജെപി 18-24, മറ്റുള്ളവർ 5-14 എന്നിങ്ങനെയാണ് റിപ്പബ്ലിക്ക് ടിവി സർവേ പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയിൽ ജമ്മു കാഷ്മീരിൽ ബിജെപിക്ക് 27 മുതൽ 31 സീറ്റുകൾ. കോൺഗ്രസ് സഖ്യത്തിന് സഖ്യത്തിന് 11 മുതൽ 15 സീറ്റ്. പിഡിപിക്ക് 0 മുതൽ രണ്ട് സീറ്റെന്നുമാണ് പ്രവചനം.
റിപ്പബ്ലിക് ടിവി സർവേ പ്രകാരം ജമ്മുകാഷ്മീരിൽ ബിജെപി 28-30, കോൺഗ്രസ് മൂന്നു മുതൽ ആറുവരെയും നാഷണൽ കോൺഫറൻസ് 28 -30, പിഡിപി അഞ്ചു മുതൽ ഏഴുവരെ സീറ്റ് നേടും എന്നാണ് പ്രവചനം.
പീപ്പിൾസ് പൾസ് സർവേ പ്രകാരം കോൺഗ്രസ് സഖ്യം 46-50 ബിജെപി 23-27 പിഡിപി 7-11 സീറ്റ് നേടും എന്നാണ് പ്രവചനം.