ഹരിയാന തെരഞ്ഞെടുപ്പ്; 61 ശതമാനം പോളിംഗ്
Saturday, October 5, 2024 6:35 PM IST
ചണ്ഡീഗഢ്: ഹരിയാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം വൈകുന്നേരം അഞ്ചുവരെ 61 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
കഴിഞ്ഞ തവണ 69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ആകെ 1,031 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്.
മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ബിജെപി നേതാക്കളായ അനില്‍ വിജ്, ഒ.പി.ധന്‍കര്‍, കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ, വിനേഷ് ഫോഗട്ട്, ഐഎന്‍എല്‍ഡിയുടെ അഭയ് സിംഗ് ചൗട്ടാല, ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാല എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.
ബിജെപി ഭരണം നിലനിർത്താനായി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.