പാലക്കാട്ട് യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം
Saturday, October 5, 2024 2:27 PM IST
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പാലക്കാട് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ഇന്ന് രാവിലെ 11ഓടെയാണ് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.