കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Saturday, October 5, 2024 12:28 PM IST
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറം മുഴുത്തിരിയാവട്ടത്ത് കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. അപകടം നടന്ന ഉടൻ യുവാവിന് മെഡിക്കൽ കോളജ് ആശുപത്രി എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.