കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന പു​തു​പ്പ​ള്ളി സാ​ധു​വി​നെ വ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു. വ​നാ​തി​ര്‍​ത്തി​യി​ല്‍​നി​ന്ന് 200 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്.

ആ​ന പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണ്. ആ​ഹാ​രം ന​ല്‍​കി​യ ശേ​ഷം ലോ​റി​യി​ല്‍ ക​യ​റ്റി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

വെ​ള്ളി​യാ​ഴ്ച കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ആ​ന കാ​ടു​ക​യ​റി​യ​ത്. തെ​ലു​ങ്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നെ​ത്തി​ച്ച ആ​ന​ക​ൾ തു​ണ്ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

ഷൂ​ട്ടിം​ഗി​നെ​ത്തി​യ നാ​ട്ടാ​ന മ​ണി​ക​ണ്ഠ​ന്‍റെ കു​ത്തേ​റ്റ പു​തു​പ്പ​ള്ളി സാ​ധു കാ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. പി​ന്നീ​ട് കാ​ൽ​പ്പാ​ടു​ക​ൾ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ആ​ന​യെ ക​ണ്ടെ​ത്തി​യ​ത്.







.