അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
Saturday, October 5, 2024 10:51 AM IST
ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരെ ഡൽഹിയിൽ എടുത്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ജമ്മു കാഷ്മീർ, മഹാരാഷ്ട്ര, ആസാം, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് പരിശോധന.
അഞ്ച് സംസ്ഥാനങ്ങളിലായി 22 ഇടങ്ങളിൽ വെള്ളിയാഴ്ച രാത്രി തുടങ്ങിയ പരിശോധന പുരോഗമിക്കുകയാണ്. തീവ്രവാദബന്ധം സംശയിക്കുന്ന ഏഴുപേരെ കസ്റ്റഡിയിലെടുത്തയാണ് വിവരം.
മഹാഷ്ട്രയിൽനിന്നു മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കിഴക്കിൻ ഡൽഹിയിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങൾ അടക്കം പിടികൂടിയതായാണ് വിവരം. ഇവിടെനിന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
ജമ്മു കാഷ്മീരിൽ ശ്രീനഗർ, ബാരമുള്ള ഉൾപ്പെടെ അഞ്ച് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.