ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍നിന്ന് അകലുന്നില്ല: ടി.പി.രാമകൃഷ്ണന്
Saturday, October 5, 2024 9:36 AM IST
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫില്‍നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്ന് മുന്നണി കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. ദ ഹിന്ദു പത്രത്തില്‍ വന്ന പരാമര്‍ശം മുഖ്യമന്ത്രി നടത്തിയിട്ടില്ലെന്ന് രാമകൃഷ്ണന് പ്രതികരിച്ചു.
മുഖ്യമന്ത്രി പറയാത്ത കാര്യം പ്രസിദ്ധീകരിച്ചതിൽ പത്രം ഖേദം പ്രകടിപ്പിച്ചു. ഇതോടെ വിവാദം അവസാനിച്ചു. ഇനി അതില്‍ നിയമനടപടിയുടെ ആവശ്യമില്ല.
ദ ഹിന്ദു പത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തന്നോട് ചോദിക്കരുത്. ദ ഹിന്ദുവിനെതിരേ കേസ് കൊടുക്കണമെന്ന് മാധ്യമങ്ങള്‍ക്ക് എന്തിനാണ് വാശിയെന്നും ടി.പി.രാമകൃഷ്ണന് ചോദിച്ചു.