സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്ക് വിമർശനം
Friday, October 4, 2024 7:02 PM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. എഡിജിപി വിഷയത്തിലും മുഖ്യമന്ത്രിയുടെ പിആർ അഭിമുഖത്തിനും എതിരെയാണ് വിമർശനമുണ്ടായത്.
സംസ്ഥാന സമിതിയിൽ പിആർ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. പിആർ സംബന്ധിച്ച എല്ലാ ചോദ്യത്തിനും പിആർ ഇല്ല എന്ന ഒറ്റ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. അഭിമുഖത്തിനായി ദേവകുമാറിന്റെ മകൻ നിരന്തരം സമീപിച്ചു.
അഭിമുഖത്തിനു വന്ന ആൾ ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണ്. പിആറിന് വേണ്ടി ആരെയും നിയോഗിക്കുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.