കുരുമുളക് സ്പ്രേ അടിച്ച് പണംതട്ടി; പൾസർ സുനി ഉൾപ്പടെയുള്ളവരെ വെറുതെവിട്ടു
Friday, October 4, 2024 6:40 PM IST
കോട്ടയം : കുരുമുളക് സ്പ്രേ അടിച്ച് പണംതട്ടി എന്ന കേസിൽ പൾസർ സുനി അടക്കമുള്ളവരെ വെറുതെവിട്ടു.
കിടങ്ങൂരിൽ മാർവാടിയെ ആക്രമിച്ച് പണം തട്ടി എന്ന കേസിലാണ് സുനി അടക്കം എട്ടു പേരെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടത്.
2014 മേയ് ഒന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആസൂത്രണം ചെയ്തു നടത്തിയ കവർച്ചയെന്നയിരുന്നു പ്രോസിക്യൂഷൻ വാദം.
എന്നാൽ തെളിവുകൾ നിരത്തി വാദം സാധൂകരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.