നിയമസഭയിൽ പി.വി.അൻവറിന്റെ ഇരിപ്പിടം മാറ്റി
Thursday, October 3, 2024 11:31 PM IST
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎയെ സിപിഎം പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കും. ഇതുസംബന്ധിച്ചു സ്പീക്കർക്ക് നിയമസഭാകക്ഷി സെക്രട്ടറി ടി.പി.രാമകൃഷ്ണൻ കത്തുനൽകി.
അൻവറിനെ ഒഴിവാക്കണമെന്ന ആവശ്യം നിയമസഭാ സെക്രട്ടേറിയറ്റ് അംഗീകരിക്കും. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷ നിരയിൽ അവസാന സീറ്റിലായിരിക്കും അൻവറിന്റെ ഇരിപ്പിടം.
എഡിജിപി എം.ആർ.അജിത്കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു പി.വി.അൻവർ ഉന്നയിച്ചത്. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പരാതിയിൽ നടപടി ഉണ്ടാകാതെ വന്നതോടെ പരസ്യമായി പാർട്ടിയെ വിമർശിച്ച് അൻവർ രംഗത്ത് എത്തിയിരുന്നു. തുടർന്ന് എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു.