മൃഗശാലയില്‍നിന്നും രക്ഷപ്പെട്ട ഹനുമാന് കുരങ്ങിനെ പിടികൂടി
Thursday, October 3, 2024 3:16 PM IST
തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ കുരങ്ങിനെയും പിടികൂടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്ന് പെണ് ഹനുമാൻ കുരങ്ങുകൾ ചാട്ടിപ്പോയത്. ഇവയിൽ രണ്ടു കുങ്ങുകളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കൂടിനു സമീപമുള്ള മുളയുടെ കമ്പ് വഴിയാണ് ഹനുമാന് കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയതെന്നാണ് നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ തുറന്ന കൂടിന്റെ സമീപത്തെ രണ്ടു മരങ്ങളിലായി മൂന്നു കുരങ്ങുകളെ കണ്ടെത്തിയത്.
പിന്നീട് മൃഗശാല അധികൃതർ നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് കുരങ്ങുകൾ കൂട്ടിലായത്. കഴിഞ്ഞ വര്‍ഷം ചാടിപ്പോയ ഹനുമാന് കുരങ്ങും ഇപ്പോള്‍ ചാടിപ്പോയ കുരങ്ങുകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആകെ നാലു ഹനുമാന് കുരങ്ങുകളാണ് കൂട്ടില്‍ ഉണ്ടായിരുന്നത്.
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് എത്തിച്ച ഒരു കുരങ്ങും ഹരിയാനയിലെ റോത്തക്ക് മൃഗശാലയില്‍ നിന്ന് എത്തിച്ച രണ്ടു കുരങ്ങുകളുമാണ് കൂടു ചാടിയത്.