പോക്സോ കേസിൽ പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയിൽ
Thursday, October 3, 2024 2:58 PM IST
കണ്ണൂര്‍: പോക്സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയില്‍. സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാടിനു സമീപത്തെ പറമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് അനീഷിനും മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനുമെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇരുവരും. കേസെടുത്തതോടെ സിപിഎം അനീഷിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷം അനീഷ് ഒളിവിലായിരുന്നു.