മതിലകത്ത് ചരക്കുലോറികൾ നേർക്കുനേർ കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്
Thursday, October 3, 2024 2:19 PM IST
തൃശൂര്‍: മതിലകത്ത് ചരക്കുലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. ദേശീയപാത 66ൽ മതിലകം പോലീസ് സ്റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം.
തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറികളിലെ ഡ്രൈവർമാരായ മഹാരാഷ്ട്ര സ്വദേശി ജനാർദനൻ (41), അഷറഫ് (43), ശരൺ (22) എന്നിവർക്കാണ് പരിക്കേറ്റത്.
എതിർ ദിശയിൽ നിന്ന് എത്തിയ ലോറികൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് ലോറികളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. തുടർന്ന് മതിലകം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.