ഹരിയാനയിൽ റോഡ്ഷോയുമായി കേജരിവാൾ
Saturday, September 21, 2024 2:24 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ എഎപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച് അരവിന്ദ് കേജരിവാൾ. ജഗാധ്രി മണ്ഡലത്തിൽ റോഡ്ഷോയിൽ കേജരിവാൾ പങ്കെടുത്തു.
ഹരിയാനയിൽ 11 ജില്ലകളിലായി 13 പ്രചാരണപരിപാടികളിൽ കേജരിവാൾ പങ്കെടുക്കും. സംസ്ഥാനത്തെ 90 മണ്ഡലങ്ങളിലും എഎപി മത്സരിക്കുന്നുണ്ട്.