മ​ല​പ്പു​റം: നി​പ രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 175 പേ​ർ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഇ​തി​ല്‍ 74 പേ​ര്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ്. 126 പേ​ര്‍ പ്രൈ​മ​റി കോ​ണ്‍​ടാ​ക്ട് പ​ട്ടി​ക​യി​ലും 49 പേ​ര്‍ സെ​ക്ക​ൻ​ഡ​റി സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​മാ​ണ്.

പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള 104 പേ​രാ​ണ് ഹൈ ​റി​സ്‌​ക് കാ​റ്റ​ഗ​റി​യി​ലു​ള്ള​ത്. സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള 10 പേ​ര്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നി​ല​വി​ല്‍ 13 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഫ​ലം ല​ഭ്യ​മാ​കാ​നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മ​ല​പ്പു​റം സ​ര്‍​ക്കാ​ര്‍ അ​തി​ഥി മ​ന്ദി​ര കോ​മ്പൗ​ണ്ടി​ല്‍ ക​ണ്‍​ട്രോ​ള്‍ സെ​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. 0483 2732010, 0483 2732060 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ക​ണ്‍​ട്രോ​ള്‍ സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ടാം. മ​രി​ച്ച യു​വാ​വി​ന്‍റെ വീ​ടി​നു മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ 66 ടീ​മു​ക​ളാ​യി ഫീ​ല്‍​ഡ് സ​ര്‍​വേ ആ​രം​ഭി​ച്ചു.

മ​മ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ 590 വീ​ടു​ക​ളി​ലും വ​ണ്ടൂ​രി​ലെ 447 വീ​ടു​ക​ളി​ലും തി​രു​വാ​ലി​യി​ലെ 891 വീ​ടു​ക​ളി​ലും അ​ട​ക്കം 1928 വീ​ടു​ക​ളി​ല്‍ സ​ര്‍​വേ ന​ട​ത്തി. മ​മ്പാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 10, വ​ണ്ടൂ​രി​ല്‍ 10, തി​രു​വാ​ലി​യി​ല്‍ 29 ആ​കെ 49 പ​നി കേ​സു​ക​ള്‍ സ​ര്‍​വേ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഇ​തി​ല്‍ മ​മ്പാ​ട് ക​ണ്ടെ​ത്തി​യ ഒ​രു പ​നി കേ​സ് മാ​ത്ര​മാ​ണ് സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. മ​രി​ച്ച യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കോ​ൺ​ടാ​ക്റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി​യ​ത്.