എഡിജിപിക്ക് എതിരേ നടപടി വേണം; ആർജെഡി എന്നും ആർഎസ്എസിന് എതിരാണ്: വർഗീസ് ജോർജ്
Wednesday, September 11, 2024 4:18 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ നടപടി വേണമെന്ന് ആർജെഡി നേതാവ് വർഗീസ് ജോർജ്. ആർജെഡി എന്നും ആർഎസ്എസിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
നിലപാട് എൽഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോളാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം എകെജി സെന്ററിൽ നിർണായക എൽഡിഎഫ് യോഗം ചേരുകയാണ്. ഇ.പി. ജയരാജനെ കണ്‍വീനർ സ്ഥാനത്തുനിന്നു സിപിഎം മാറ്റിയതിനു ശേഷമുള്ള ആദ്യ ഇടതുമുന്നണി യോഗമാണ് ചേരുന്നത്.
നിലന്പൂർ എംഎൽഎ പി.വി. അൻവർ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനെതിരെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഉയർത്തിയ ആരോപണങ്ങൾ സർക്കാരിനെയും മുന്നണിയേയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽകൂടിയാണു യോഗം.
എഡിജിപിയെ ചുമതലയിൽനിന്നു മാറ്റിനിർത്തി അന്വേഷിക്കണമെന്നാണു സിപിഐയുടെ നിലപാട്. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ എന്തു പറയുമെന്നാണു ആകാംക്ഷ.