വി​ജ​യ​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
വി​ജ​യ​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
Thursday, November 30, 2023 12:15 PM IST
ചെ​ന്നൈ: ന​ട​നും ഡി​എംഡി​​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. അ​ദ്ദേ​ഹ​ത്തെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. വി​ജ​യ​കാ​ന്തി​നെ ഉ​ട​ൻ​ത​ന്നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ർ​ത്ത​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

ക​ടു​ത്ത ജ​ല​ദോ​ഷ​വും ചു​മ​യും കാ​ര​ണം ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു വി​ജ​യ​കാ​ന്ത്.
Related News
<