ചെ​ന്നൈ: ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ചെ​ന്നൈ​യി​ലെ മി​യോ​ട്ട് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​ദ്ദേ​ഹം.

മി​യോ​ട്ട് ആ​ശു​പ​ത്രി ഇ​ന്ന് വി​ജ​യ​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി സം​ബ​ന്ധി​ച്ച് ഒ​രു മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തി​റ​ക്കി. അ​തി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വി​ജ​യ​കാ​ന്തി​ന് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൽ പ​റ​യു​ന്നു. അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ സു​ഖം പ്രാ​പി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ന​വം​ബ​ർ 18-നാ​ണ് വി​ജ​യ​കാ​ന്തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്നും സിനിമയിൽ നിന്നും അ​ക​ന്നു നി​ൽ​ക്കു​ക​യാ​ണ് വി​ജ​യ​കാ​ന്ത്.