ഉറുഗ്വെയെ സമനിലയിൽ തളച്ച് ദക്ഷിണകൊറിയ
Thursday, November 24, 2022 9:10 PM IST
ദോഹ: ഉറുഗ്വെ സമനിലയിൽ തളച്ച് ദക്ഷിണകൊറിയ. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് എച്ച് പോരാട്ടത്തിലാണ് ദക്ഷിണകൊറിയയുടെ മിന്നും പോരാട്ടം. 90 മിനിറ്റും കയറിയിറങ്ങിക്കളിച്ചിട്ടും ഇരുകൂട്ടർക്കും ഗോൾ കണ്ടെത്താനായില്ല.
മത്സരത്തിന്റെ തുടക്കത്തിൽ ദക്ഷിണ കൊറിയയാണ് ആധിപത്യം പുലർത്തിയത്. പിന്നീട് മികച്ച അവസരങ്ങൾ ഇരു ടീമിനെയും തേടി എത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. പത്ത് തവണയാണ് ഉറുഗ്വെ പോസ്റ്റിലേക്ക് ലക്ഷ്യം വച്ചത്. ദക്ഷിണ കൊറിയ ഏഴ് തവണയും. മറ്റെല്ലാ കണക്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ ഗോൾ രഹിത സമനിലയിൽ മത്സരം അവസാനിച്ചു.