കൊ​ച്ചി: ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​ള്ള എ​ന്‍​എ​സ്എ​സ് ക്ഷ​ണം ന​ല്ല കാ​ര്യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. എ​ന്‍​എ​സ്എ​സ്- ചെ​ന്നി​ത്ത​ല കൂ​ടി​ക്കാ​ഴ്ച പോ​സി​റ്റീ​വാ​യി കാ​ണു​ന്നു. ഏ​ത് നേ​താ​വും സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ‍​ർ​ത്തി​ച്ചാ​ൽ ഗു​ണം കോ​ൺ​ഗ്ര​സി​നാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

എ​ന്‍​എ​സ്എ​സി​ന്‍റേ​ത് സം​ഘ​പ​രി​വാ​റി​നെ പു​റ​ത്തു​നി​ര്‍​ത്തി​യ നേ​തൃ​ത്വ​മാ​ണ്. എ​ന്‍​എ​സ്എ​സി​ന് ത​ന്നോ​ട് എ​ന്തെ​ങ്കി​ലും അ​ക​ല്‍​ച്ച​യു​ള്ള​താ​യി തോ​ന്നി​യി​ട്ടി​ല്ല.

ഇ​തി​ന് മു​ന്പ് ശ​ശി ത​രൂ​രി​നെ​യും കെ.​മു​ര​ളീ​ധ​ര​നെ​യും എ​ൻ​എ​സ്എ​സ് വി​ളി​ച്ചി​ട്ടു​ണ്ട്. ശി​വ​ഗി​രി​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ താ​ൻ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ക്രൈ​സ്ത​വ​രു​ടെ പ​രി​പാ​ടി​ക​ളി​ൽ താ​ൻ ക​ഴി​ഞ്ഞ ദി​വ​സ​വും പ​ങ്കെ​ടു​ത്തു.

സം​ഘ​ട​ന​ക​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ വി​ളി​ക്കു​ന്നി​ല്‍ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. അ​മി​ത​മാ​യി രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ളി​ൽ മ​ത​സം​ഘ​ട​ന​ക​ൾ ഇ​ട​പെ​ട​രു​തെ​ന്ന് പ​റ​ഞ്ഞ​ത് സാ​മു​ദാ​യി​ക വി​രു​ദ്ധ നി​ല​പാ​ട​ല്ലെ​ന്നും സ​തീ​ശ​ൻ വി​ശ​ദീ​ക​രി​ച്ചു. 2026 ൽ ​യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​ങ്കു​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.