തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ കോ​ട​തി നി​ർ​ത്തി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡി​ഷ​ണ​ല്‍ സെ​ക്ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.

കേ​സി​ലെ പ്ര​തി​യാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് ര​ണ്ടാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ട​തി​യു​ടെ പ​ട​വു​ക​ള്‍ ക​യ​റി എ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ രാ​മ​ന്‍​പി​ള്ള​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി തീ​രു​മാ​നം. താ​ഴ​ത്തെ നി​ല​യി​ലു​ള്ള ഏ​തെ​ങ്കി​ലും ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റ​ണ​മെ​ന്നും പ്ര​തി​ഭാ​ഗം അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ട്ട് അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ഇ​ന്ന് മു​ത​ലാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രു​ന്ന​ത്. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി വി​ചാ​ര​ണ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ശ്രീ​റാ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തോ​ടെ കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​കു​മെ​ന്ന് ഉ​റ​പ്പാ​യി.