ന്യൂ​ഡ​ൽ​ഹി: സി​പി​എം നേ​താ​വും ചെ​ങ്ങ​ന്നൂ​ർ മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​ന്‍ ആ​ര്‍. പ്ര​ശാ​ന്തി​ന്‍റെ ആ​ശ്രി​ത നി​യ​മ​നം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി.

ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. എം​എ​ൽ​എ​യു​ടെ മ​ക​ന് എ​ങ്ങ​നെ ആ​ശ്രി​ത നി​യ​മ​നം ന​ൽ​കാ​നാ​കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ പ്ര​ത്യേ​ക ത​സ്തി​ക സൃ​ഷ്ട്രി​ച്ചാ​യി​രു​ന്നു നി​യ​മ​നം.

ആ​ശ്രി​ത നി​യ​മ​നം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചു. ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലാ​ണ് സു​പ്രീം​കോ​ട​തി ത​ള്ളി​യ​ത്.

പ്ര​ശാ​ന്ത് വാ​ങ്ങി​യ ശ​മ്പ​ളം തി​രി​ച്ചു പി​ടി​ക്ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. 2018 ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​ന പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​ശാ​ന്തി​ന് ജോ​ലി ന​ൽ​കി​യ​ത്. പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​റാ​യി​ട്ടാ​യി​രു​ന്നു നി​യ​മ​നം.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന​ല്ലാ​ത്ത​തി​നാ​ൽ എം​എ​ൽ​എ മ​രി​ച്ചാ​ൽ മ​ക്ക​ൾ​ക്ക് ആ​ശ്രി​ത നി​യ​മ​നം ന​ൽ​കാ​നാ​വി​ല്ലെ​ന്നും രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ മ​ക​ൻ പ്ര​ശാ​ന്തി​ന് ഇ​ത്ത​ര​ത്തി​ൽ നി​യ​മ​നം ന​ൽ​കി​യ​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ശോ​ക് കു​മാ​റാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

2018 ഏ​പ്രി​ൽ ആ​റി​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വും ഏ​പ്രി​ൽ പ​ത്തി​ലെ നി​യ​മ​ന ഉ​ത്ത​ര​വും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.