ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം സൂക്ഷിച്ചിരുന്നുവെന്ന് തിരൂർ സതീഷ്
Monday, December 2, 2024 2:25 PM IST
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ആറു ചാക്കുകളിലായി ഒന്‍പത് കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നെന്നും ഇത് പിന്നീട് എവിടേക്ക് കൊണ്ടുപോയെന്ന് തനിക്ക് അറിയില്ലെന്നും സതീഷ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും തെളിവുകള്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഹസ്യസ്വഭാവമുള്ള തെളിവുകള്‍ ആയതിനാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല.
കള്ളപ്പണക്കാരെ തുരത്തും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി ഉടനെതന്നെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം. ജില്ലാ കാര്യാലയത്തില്‍ കള്ളപ്പണം സൂക്ഷിച്ചവര്‍ ഇന്നും ഭാരവാഹികളാണ്. ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടശേഷം കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും തിരൂര്‍ സതീഷ് ആവശ്യപ്പെട്ടു.