ഓൺലൈൻ തട്ടിപ്പ്, പ്രതികളിൽ ഒരാൾ പിടിയിൽ
Sunday, October 13, 2024 6:50 AM IST
ആലപ്പുഴ: ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി പണം തട്ടിയമുഖ്യപ്രതികളിലൊരാൾ പിടിയിൽ. രാജസ്ഥാനിലെ പാലി സ്വദേശി നിർമൽ ജെയിൻ ആണ് അറസ്റ്റിലായത്.
ഓൺലൈൻ വ്യാപാരത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 7.65 കോടി രൂപയാണ് ഇയാൾ തട്ടിയത്. ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം രാജസ്ഥാനിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഉച്ചയോടെ ഇയാളെ ആലപ്പുഴയിൽ എത്തിച്ചു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിരുന്നു.