പൂണിത്തുറയിലെ കൂട്ടത്തല്ല്; സിപിഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പിരിച്ചുവിടും
Wednesday, October 9, 2024 10:58 PM IST
എറണാകുളം: സിപിഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പിരിച്ചുവിടും. പൂണിത്തുറയിലെ കൂട്ടത്തല്ലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർക്കും എതിരേ നടപടിയെടുക്കും.
തൃക്കാക്കര ഏരിയ കമ്മിറ്റിം അംഗം വി.പി. ചന്ദ്രൻ അടക്കം ആറുപേരേ പുറത്താക്കും. നേരത്തെ തീരുമാനിച്ചിരുന്ന ലോക്കൽ സമ്മേളനം റദ്ദാക്കി. സമ്മേളനം നടത്തണമോ എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും.
മുവാറ്റുപുഴയിൽ വനിതാ നേതാക്കൾക്കെതിരെ അപകീർത്തി പരാമർശം നടത്തിയ ഏരിയ കമ്മറ്റി അംഗം ജയപ്രകാശിന് കാരണം കാണിക്കൽ നോട്ടീസും നൽകി.