തെളിവുകൾ ഗവർണർക്ക് നൽകിയിട്ടുണ്ട്; എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണ് എന്ന് അൻവർ
Tuesday, October 8, 2024 5:00 PM IST
തിരുവനന്തപുരം: തന്നെ പാർളമെന്ററി പാർട്ടിയിൽനിന്ന് പുറത്താക്കിയതിനാൽ പ്രതിപക്ഷ ബ്ലോക്കിലേക്കാണ് തന്നെ മാറ്റിയത്. താൻ സ്വതന്ത്രനാണെന്നും അൻവർ വ്യക്തമാക്കി.
താൻ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് താനാണ്. അത് പാർളമെന്ററി പാർട്ടി നേതാവോ സ്പീക്കർക്കറോ അല്ല തീരുമാനിക്കേണ്ടത്.
തന്റെ അവകാശം വച്ചുകൊണ്ടാണ് ഇരിപ്പിടം സംബന്ധിച്ച് കത്ത് നൽകിയത്. അതിന് ഇതുവരേ മറുപടി ലഭിച്ചിട്ടില്ല. സ്പീക്കർ മറുപടി തരട്ടെ എന്നും അൻവർ വ്യക്തമാക്കി.
താൻ പുറത്തുവിട്ട ആരോപണങ്ങളുടെ തെളിവുകൾ ഗവർണർക്ക് നൽകിയിട്ടുണ്ട്. മുകളിലേക്കുള്ള എല്ലാ വഴികളും താൻ തേടുമെന്നും അദ്ദേഹം പറഞ്ഞു.