കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ആ​ഭ​ര​ണ​പ്രി​യ​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ ഇ​ടി​വ്. പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 2,480 രൂ​പ​യും ഗ്രാ​മി​ന് 310 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 93,280 രൂ​പ​യി​ലും ഗ്രാ​മി​ന് 11,660 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 260 രൂ​പ കു​റ​ഞ്ഞ് 9,590 രൂ​പ​യി​ലെ​ത്തി.

ര​ണ്ടു​ദി​വ​സ​ത്തെ ഇ​ടി​വി​ന് ശേ​ഷം ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല ഉ​യ​ര​മാ​യ 97,360 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഉ​ച്ച​യ്ക്കു ശേ​ഷം വി​ല ഒ​റ്റ​യ​ടി​ക്ക് 1,600 രൂ​പ കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​തോ​ടെ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കും ഇ​ന്നു രാ​വി​ലെ​യു​മാ​യി പ​വ​ന് കു​റ​ഞ്ഞ​ത് 4,080 രൂ​പ​യാ​ണ്. ഈ ​മാ​സം സ്വ​ര്‍​ണ​വി​ല​യി​ല്‍ ഏ​റ്റ​വും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നാ​യി​രു​ന്നു. അ​ന്ന് 86,560 രൂ​പ​യാ​യി​രു​ന്നു വി​ല.

ഈ​മാ​സം തു​ട​ക്ക​ത്തി​ൽ സ്വ​ർ​ണ​ക്കു​തി​പ്പ് ദൃ​ശ്യ​മാ​യി​രു​ന്നു. ഒ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 87,000 പി​ന്നി​ട്ട സ്വ​ർ​ണ​വി​ല പി​ന്നീ​ട് താ​ഴേ​ക്ക് പോ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 880 രൂ​പ​യു​ടെ ഇ​ടി​വാ​ണു​ണ്ടാ​യ​ത്.

പി​ന്നാ​ലെ നാ​ലി​ന് വീ​ണ്ടും 87,000 പി​ന്നി​ട്ട സ്വ​ർ​ണം ആ​റി​ന് 88,000 രൂ​പ​യും ഏ​ഴി​ന് 89,000 രൂ​പ​യും എ​ട്ടി​ന് 90,000 രൂ​പ​യും ഒ​മ്പ​തി​ന് 91,000 രൂ​പ​യും ക​ട​ന്നു. തു​ട​ർ​ന്ന് 14ന് ​ഒ​റ്റ​യ​ടി​ക്ക് 2,400 രൂ​പ ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല 94,000 ക​ട​ക്കു​ക​യും 17ന് 2,440 ​രൂ​പ ഉ​യ​ർ​ന്ന് 97,000 രൂ​പ​യെ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ക​യു​മാ​യി​രു​ന്നു.

ജ​നു​വ​രി 22നാ​ണ് പ​വ​ന്‍ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. 31ന് ​പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ ഉ​യ​ർ​ന്ന് 61,000 രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം താ​ണ്ടി.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന് 61,960 രൂ​പ​യാ​യി​രു​ന്നു വി​ല. നാ​ലി​ന് ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന് 62,000 രൂ​പ പി​ന്നി​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ അ​ഞ്ചി​ന് 760 രൂ​പ ഉ​യ​ർ​ന്ന് 63,000 രൂ​പ​യും ക​ട​ന്നു. പി​ന്നീ​ട് 11ന് 640 ​രൂ​പ ഉ​യ​ർ​ന്ന് 64,000 രൂ​പ​യെ​ന്ന പു​തി​യ നാ​ഴി​ക​ക്ക​ല്ലും പി​ന്നി​ട്ടു.

മാ​ർ​ച്ച് ഒ​ന്നി​ന് പ​വ​ന് 63,440 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് ക​യ​റ്റി​റ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 14ന് 65,000 ​രൂ​പ​യും 18ന് 66,000 ​രൂ​പ​യും 31ന് 67,000 ​രൂ​പ​യും ഏ​പ്രി​ൽ ഒ​ന്നി​ന് 68,000 പി​ന്നി​ടു​ക​യാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഏ​പ്രി​ൽ 11ന് 69,000 ​രൂ​പ​യും പി​ന്നാ​ലെ 12ന് 70,000 ​രൂ​പ​യും പി​ന്നി​ട്ടു.

ഏ​പ്രി​ൽ 17ന് ​ഒ​റ്റ​യ​ടി​ക്ക് 840 രൂ​പ ഉ​യ​ർ​ന്ന സ്വ​ർ​ണ​വി​ല 71,000 രൂ​പ പി​ന്നി​ട്ടു. 21ന് 72,000 ​രൂ​പ പി​ന്നി​ട്ട സ്വ​ർ​ണ​വി​ല 22ന് ​ഒ​റ്റ​യ​ടി​ക്ക് 2,200 രൂ​പ ഇ​ടി​ഞ്ഞ് 74,000 എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തി.

മേ​യ് 15ന് 68,880 ​രൂ​പ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ സ്വ​ര്‍​ണ​വി​ല പി​ന്നീ​ട് വ​ര്‍​ധി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഏ​ഴു​ദി​വ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം മൂ​വാ​യി​രം രൂ​പ വ​ര്‍​ധി​ച്ച് വീ​ണ്ടും സ്വ​ര്‍​ണ​വി​ല 72,000 ക​ട​ന്ന് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ൺ 14ന് ​ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യും വ​ര്‍​ധി​ച്ച സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,320 രൂ​പ​യും പ​വ​ന് 74,560 രൂ​പ​യു​മെ​ന്ന ച​രി​ത്ര വി​ല​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് താ​ഴേ​ക്കു​പോ​യ സ്വ​ർ​ണം ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വീ​ണ്ടും റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ലൈ തു​ട​ക്ക​ത്തി​ല്‍ 72,160 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഒ​മ്പ​തി​ന് 72,000 രൂ​പ​യാ​യി താ​ഴ്ന്ന് ആ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഏ​ക​ദേ​ശം 1,400 രൂ​പ വ​ര്‍​ധി​ച്ച സ്വ​ർ​ണ​വി​ല വീ​ണ്ടും 73,000 ക​ട​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ 22ന് ​വീ​ണ്ടും 74,000 പി​ന്നി​ടു​ക​യും 23ന് 75,000 ​രൂ​പ പി​ന്നി​ട്ട് പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യും ചെ​യ്തു. 23ന് ​സ്വ​ർ​ണ​വി​ല പ​വ​ന് 75,040 രൂ​പ​യും ഗ്രാ​മി​ന് 9,380 രൂ​പ​യു​മാ​യി​രു​ന്ന സ്വ​ർ​ണ​വി​ല പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ താ​ഴേ​ക്കു​പോ​കു​ന്ന​താ​ണ് ക​ണ്ട​ത്.

ഓ​ഗ​സ്റ്റ് തു​ട​ക്ക​ത്തി​ൽ സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. എ​ട്ടി​ന് ഗ്രാ​മി​ന് 9,470 രൂ​പ​യും പ​വ​ന് 75,760 രൂ​പ​യു​മെ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി. പി​ന്നീ​ട് 12 ദി​വ​സ​ത്തി​നി​ടെ 2,300 രൂ​പ കു​റ​ഞ്ഞ് ഇ​ടി​വോ​ടെ​യാ​ണ് മാ​സം അ​വ​സാ​നി​പ്പി​ച്ച​ത്.

സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് സ്വ​ർ​ണ​വി​ല 77,000 ക​ട​ന്ന​ത്. പി​ന്നീ​ട്, മൂ​ന്നി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 78,000 രൂ​പ പി​ന്നി​ട്ടു. ആ​റി​ന് 79,000 ക​ട​ന്ന സ്വ​ർ​ണ​വി​ല ഒ​മ്പ​തി​ന് 80,000 രൂ​പ​യും പ​ത്തി​ന് 81,000 രൂ​പ​യും 16ന് 82,000 ​രൂ​പ​യും പി​ന്നി​ട്ടു. വ​ൻ​കു​തി​പ്പ് ദൃ​ശ്യ​മാ​യ 23ന് ​ര​ണ്ടു​ത​വ​ണ​യാ​യി 1,920 രൂ​പ കൂ​ടി​യ​തോ​ടെ ഒ​രേ ദി​വ​സം 83,000 രൂ​പ​യും 84,000 രൂ​പ​യും പി​ന്നി​ട്ട് ച​രി​ത്രം​കു​റി​ച്ചു. പി​ന്നീ​ട് ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും കു​തി​ച്ച സ്വ​ർ​ണം 29ന് 85,000 ​രൂ​പ പി​ന്നി​ടു​ക​യും 30ന് 86,000 ​രൂ​പ​യെ​ന്ന പു​തി​യ ഉ​യ​രം കു​റി​ക്കു​ക​യു​മാ​യി​രു​ന്നു.

ഓ​ഹ​രി വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് വി​പ​ണി​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന ത​ക​ർ​ച്ച നേ​രി​ട്ട​താ​ണ് കേ​ര​ള​ത്തി​ലും വി​ല കൂ​പ്പു​കു​ത്താ​ൻ സ​ഹാ​യി​ച്ച​ത്. ഔ​ൺ​സി​ന് 4,381 ഡോ​ള​റാ​യി​രു​ന്ന രാ​ജ്യാ​ന്ത​ര​വി​ല ഒ​റ്റ​യ​ടി​ക്ക് 4,009.80 ഡോ​ള​റി​ലേ​ക്ക് താ​ഴു​ക​യും അ​ല്പം ക​യ​റി 4,130 ഡോ​ള​റി​ലേ​ക്ക് എ​ത്തു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യും ഇ​ന്ന് കു​ത്ത​നെ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു ഗ്രാം 916 ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​ക്ക് അ​ഞ്ചു​രൂ​പ കു​റ​ഞ്ഞ് 175 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.