ആശാ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ച് ഇന്ന്
Wednesday, October 22, 2025 5:08 AM IST
തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കാൻ ആശാവർക്കർമാർ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. രാവിലെ പത്തിന് പിഎംജി ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും.
ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ അടിസ്ഥാന ആവശ്യങ്ങൾ പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നാവശ്യപ്പെട്ടാണ് ക്ലിഫ് ഹൗസ് മാർച്ച്.
ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് പ്രകാരമുള്ള ശിപാർശകൾ പോലും നടപ്പിലാക്കാൻ സർക്കാർ തയാറാകുന്നില്ല.
പത്ത് വർഷം പൂർത്തിയായവർക്ക് 1,500 രൂപയും അല്ലാത്തവർക്ക് 1,000 രൂപയും വർധനവ് ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും വർധന വരുത്തിയാൽ അതുമൂലം സർക്കാരിനുണ്ടാകാൻ പോകുന്ന സാന്പത്തിക ഭാരത്തിനാണ് റിപ്പോർട്ട് ഊന്നൽ നൽകുന്നത്.
എട്ട് മാസമായി മഴയിലും വെയിലത്തും സമരം ചെയ്യുന്ന ആശമാരെ സർക്കാർ വീണ്ടും നിരാകരിക്കുകയാണെന്നും സമരക്കാർ പറഞ്ഞു.